IIC QLS  2021

നിങ്ങളില്‍ ഉത്തമര്‍ ഖുര്‍ആന്‍ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നവരാണ്

പ്രിയ സുഹൃത്തെ, അസ്സലാമുഅലൈകും

ഐഐസി കുവൈത്ത് സെൻട്രൽ കമ്മിറ്റി സംഘടിപ്പിക്കുന്ന ഖുർആൻ പഠന ക്ലാസ്സ് എല്ലാ തിങ്കളാഴ്ചയും ബുധനാഴ്ചയും നടന്ന് വരുന്നതായി താങ്കൾക്ക് അറിയാവുന്നതാണല്ലോ.
പാരായണം, പഠനം, ഗവേഷണം എന്നിവക്കെല്ലാം ഊന്നൽ നൽകി ചരിത്രം, വിശ്വാസം, ശാസ്ത്രീയ വിജ്ഞാനങ്ങൾ എന്നിവയൊക്കെ ഉൾപ്പെടുത്തി പ്രത്യേകം തയ്യാറാക്കുന്ന പവർപോയിൻ്റ് പ്രസൻ്റേഷനോട് കൂടിയാണ് ക്ലാസ്സ് നടക്കാറുള്ളത്.

ക്ലാസ്സിൻ്റെ നോട്സ്, വീഡിയോ, വോയ്സ് എന്നിവ പഠിതാക്കളുടെ ഗ്രൂപ്പിൽ പോസ്റ്റ് ചെയ്യാറുണ്ട്.  ക്ലാസ്സ് കൃത്യസമയത്ത് തുടങ്ങുകയും കൃത്യസമയത്ത് തന്നെ അവസാനിപ്പിക്കുകയും ചെയ്യുന്നതിൽ അതീവ ശ്രദ്ധ കൊടുക്കാറുമുണ്ട്.

നിങ്ങളുടെ വിലപ്പെട്ട സമയത്തിൽ നിന്ന് ഒരു ചെറിയ ഭാഗം കൃത്യമായി ഈ സംരഭത്തിന് നീക്കിവെച്ചുകൂടെ എന്ന് അന്യേഷിക്കുകയും അപേക്ഷിക്കുകയുമാണ്. ഖുർആൻ മനസ്സിനും ജീവിതത്തിനും ഏറെ സമാധാനവും ആശ്വാസവും നൽകുന്ന വിശുദ്ധ ഗ്രന്ഥമല്ലേ.

നിങ്ങൾ താൽപര്യപ്പെടുന്നുവെങ്കിൽ താഴെ നംബറുകളിൽ ബന്ധപ്പെടുക.
പഠനത്തിന് ആവശ്യമായ എല്ലാ വിധ സൌകര്യങ്ങളും ചെയ്ത് തരുന്നതാണ്. ഇൻശാഅല്ലാ.
Best Regards
https://wa.me/+96599060684
https://wa.me/+96597827920